Tuesday, June 19, 2007

കൊല്ലപ്പെടുന്നതിനു മുന്‍പ് ഒരു നിമിഷം..!

ശ്രീമതി ടീച്ചര്‍ അന്നേ പറഞ്ഞതാ.. ജീവന്‍ വേണമെങ്കില്‍ അടങ്ങിയൊതുങ്ങി ജീവിക്കാന്‍... അതെങ്ങനെ? അനുസരണാശീലം പണ്ടേ ഇല്ലല്ലോ!?

ആദ്യം ഞാന്‍ കരുതി വെറുതേ ഫോട്ടോയ്ക്കു പോസ് ചെയ്യാനെത്തിയതാണെന്ന്. പിന്നല്ലേ അറിഞ്ഞത് സ്ഥലത്തെ പ്രധാന ബുദ്ധിമാന്റെ രക്തം കുടിക്കുകയാണ് ഹിഡന്‍ അജണ്ട എന്ന്!

ഒട്ടും താമസിച്ചില്ല ഒരു ക്ലിക്ക്, ഒരു തട്ട്!

ഈ ആത്മാവിന് ആദരാഞ്ജലികള്‍...

വലിയ പടം കാണാന്‍ ഇവിടെ ക്ലിക്കൂ...

Friday, June 8, 2007

ഒന്നു വരൂന്നേ... ഒരു സാധനം തരാം...

എല്ലാവരും കയറിവരൂ... ഒരു അടിപൊളി സാധനം തരാം.

എങ്ങനെയുണ്ട് ? കൊതിയാവുന്നുണ്ടോ...?
ഒരു ചുളയെടുത്തോളൂ... ഒന്നേ എടുക്കാവൂ... ഏല്ലാവര്‍ക്കും കൊടുക്കണ്ടേ...?
പിന്നെയൊരു കാര്യം.. ഈ സാധനത്തിനു നിങ്ങളുടെ നാട്ടില്‍ എന്തു പേരാ വിളിക്കുക?
ഞങ്ങളിതിനെ “അയണിച്ചക്ക” എന്നു പറയും...

Wednesday, May 30, 2007

വരനെ ആവശ്യമുണ്ട്...!

ഒരു ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ എന്നെയും കാത്ത് വീട്ടിനു മുന്നിലെ അയയില്‍ ഒരു തുമ്പിപ്പെണ്ണ് !. എന്നെക്കണ്ടതും പെണ്ണു പറയുവാ....“ എത്ര നേരമായി ഞാന്‍ തന്നെയും കാത്തിരിക്കുന്നു.. ഒരു ഫോട്ടോ എടുത്തു തരാമോ” . മാട്രിമോണിയല്‍ സൈറ്റില്‍ കൊടുക്കാനാണത്രേ.
അവളു പോസ് ചെയ്തു... ഞാന്‍ ക്ലിക്കി. എങ്ങനെയുണ്ട് നമ്മുടെ തുമ്പിപ്പെണ്ണ്?! പറ്റിയ ഏതെങ്കിലും ആലോചന വന്നാല്‍ അറിയിക്കണേ
...

അഞ്ചിതള്‍പ്പൂവിന്റെ ചന്തം!

“പുഷ്പാഭരണം ചാര്‍ത്തിവരുന്നൊരു സുരഭീമാസമേ...
നെഞ്ചോടു ചേര്‍ത്തുവച്ചോമനിക്കാന്‍ അഞ്ചിതള്‍ പൂ തരില്ലേ....”
വേലിക്കരികില്‍ നിന്നു ചിരിക്കുകയായിരുന്നു ഇവള്‍... സുന്ദരികള്‍ പണ്ടേ എന്റെ വീക്ക്നെസ്സാണ്.. എന്നാണാവോ ‘വീക്കു’ കിട്ടുക?!

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...?

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ....... എന്ന പാട്ടു കേട്ടപ്പോഴേ വിചാരിച്ചതാണ് എന്നെങ്കിലും ഒരു ശംഖു പുഷ്പത്തെ ക്ലിക്കണമെന്ന്. പാവം, എന്റെ ഓഫീസിനടുത്തെ കുറ്റിക്കാട്ടിനുള്ളില്‍ വിഷമിച്ചു നില്‍ക്കുകയായിരുന്നു. ക്യാമറയുമായി എന്നെക്കണ്ടതും ഒരു പുഞ്ചിരി...
എനിക്കിനിയും മനസ്സിലാവാത്ത കാര്യം ‌- എങ്ങനെയാ ഈ ശംഖുപുഷ്പം കണ്ണെഴുതുന്നത്? ആരെങ്കിലും ഒന്നു പറഞ്ഞു തരണേ...

--------------------------------------------------------------------

Saturday, March 24, 2007

ആദ്യത്തെ പടം - ഒരു ഒളിച്ചുകളി...


പ്രിയമുള്ളവരേ..
അരുവിക്കരക്കാരന്റെ പുതിയ ബ്ലോഗാണ് ഇത്.
ഫോട്ടോഗ്രഫിയില്‍ പണ്ടുമുതലേ കുറച്ചു കമ്പ്മുണ്ട്.
ഒരു ക്യാമറ വാങ്ങാനുദ്ദേശിച്ചപ്പോള്‍ നെറ്റിലെ പുലികളായ നവീനും നന്ദുവുമൊക്കെ സഹായിക്കാനെത്തി. അങ്ങനെ ഞാനും ഒരു കാനന്‍ S3 IS ക്യാമറ സ്വന്തമാക്കി.
അതിലെടുത്ത പുതിയ പടമാണിത്.

ഒരു ഉറുമ്പും ഈച്ചയും തമ്മിലുള്ള ഒളിച്ചുകളി...
വീട്ടുമുറ്റത്തെ നന്ത്യാര്‍വട്ടച്ചെടിയില്‍ നിന്നും...

നെറ്റിലെ പ്രമുഖ പടം പിടുത്തക്കാരുടെയും ആസ്വാദകരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാതോര്‍ക്കുന്നു....