Monday, July 5, 2010

ഓന്തിന്റെ Closeup!

ഇതാ ഇത് മിസ്റ്റര്‍ ഓന്ത് കുമാര്‍.
എന്റെ അയല്‍‌വാസിയാണ്.

Tuesday, May 5, 2009

ഉത്സവമേളം!

കൂടെ ജോലിചെയ്യുന്ന ശ്രീകുമാറാണു പറഞ്ഞത് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവമാണെന്ന്. സ്ഥലത്തെ പ്രമുഖവ്യാപാരിയുടെ നേര്‍ച്ചയായി തായംബക വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ ട്രിപ്പിള്‍ തായംബകയുമുണ്ട്. ആനന്ദലബ്ധിക്കിനിയെന്തു വേണം!
പോകാനുറച്ചു. മറ്റൊരു സഹപ്രവര്‍ത്തകന്‍, സതീഷിനും കുടുംബത്തിനുമൊ
പ്പം വൈകുന്നേരം എതാണ്ട് 8 മണിയോടെ സ്ഥലത്തെത്തി.

തായമ്പകയുടെ താളം മുറുകുകയാണ്...

അടുത്തെങ്ങുമെത്താനാകാത്ത തിരക്ക്. എങ്കിലും ഞാനാരാ മോന്! , നുഴഞ്ഞു കയറി.
മേളക്കലയുടെ ഇതിഹാസരൂപന്‍ ഇതാ കണ്മുന്നില്‍...

ആ കയ്യില്‍ നിന്നുതിരുന്ന താളവിസ്മയങ്ങള്‍...
ആ മുഖത്തു വിരിയുന്ന ഭാവതരംഗങ്ങള്‍...


വെളിച്ചക്കുറവിനിടയിലും എന്റെ ക്യാമറ തിരിച്ചറിഞ്ഞ ചില ഭാവാന്തരങ്ങള്‍ ഇതാ...
(വ്യക്തമായും വലുതായും കാണാന്‍ പടത്തിനുമേല്‍ ക്ലിക്കൂ...)

ഭാവം 1






















ഭാവം 2



















ഭാവം 3























ഭാവം 4




















ഭാവം 5





















ഭാവം 6





















ഭാവം 7






















വിനയം കൈവെടിയാതെ ശിരസ്സു നമിച്ച്‍...




















ആസ്വാദകരുടെ സ്നേഹാദരങ്ങള്‍ക്കു മുന്നില്‍...!


നിറഞ്ഞമനസ്സോടെ തിരികെ നടക്കുമ്പോള്‍ ദാ
അപ്പുറത്ത് തിടമ്പെഴുന്നള്ളിപ്പ് തുടങ്ങിക്കഴിഞ്ഞു...





















ഒപ്പം പഞ്ചവാദ്യവും...






















കടലയും കൊറിച്ച് കറങ്ങിനടക്കാം...







ഉത്സവക്കമ്മിറ്റിയാപ്പീസില്‍ നിന്നുള്ള അറിയിപ്പ്...
ബലൂണ്‍ വാങ്ങാതെ
ആരും ഈ ഉത്സവപ്പറമ്പുവിട്ടു പോകരുത്...



































അഭിപ്രായം കുറിക്കണേ കൂട്ടരേ...

Wednesday, January 28, 2009

വഴിയില്‍ കണ്ടത്!

യാത്രയ്ക്കിടയിലെ ചില നിമിഷങ്ങള്‍...
കണ്ടും കാണാതെയും നാം കടന്നുപോകുന്ന കാഴ്ച്ചകള്‍

..........................................
ഇത് മധുരാനഗരം.
കണ്ണകി മുലപറിച്ചെറിഞ്ഞു ചുട്ടെരിച്ച നഗരത്തിന്റെ സമകാലമുഖം.
ഒരു നേരത്തെ അന്നത്തിനായി ഞാണിന്മേല്‍കളിക്കുന്ന ജീവിതത്തിന്റെ കൌതുകക്കാഴ്ച്ച!

...............................................................
പാമ്പുകള്‍ക്കു മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്....
ആകാശം മേല്‍ക്കൂരയാക്കി അല്ലലില്ലാതെ ഒരുച്ചമയക്കം.

.............................................................................

വാനവും ഭൂമിയും പടച്ചവനു സ്തുതി!
കോഴിക്കോടു കടപ്പുറത്തു നിന്നും ഒരസ്തമയ ദൃശ്യം.

...............................................................................
അഭിപ്രായം കുറിക്കണേ...

Thursday, September 25, 2008

വരുന്നോ... മൂലമറ്റത്തേക്ക്..!?

ജീവിത യാത്രയുടെ വര്‍ത്തമാന പര്‍വ്വം ഈ മലയോര ഗ്രാമത്തിലാണ്.
മലയും പുഴയും അതിരിടുന്ന മൂലമറ്റം എന്ന മലയോര ഗ്രാമം. കേരളത്തില്‍ വൈദ്യുതി ഉല്‍പ്പാദനവും പ്രസരണവും വിതരണവുമൊക്കെ നടത്തുന്ന “പേരറിയാത്ത” സ്ഥാപനത്തില്‍ സബ് എഞ്ചിനീയര്‍ എന്ന വേഷമാണ് ആടി
ക്കൊണ്ടിരിക്കുന്നത്.
വരുന്നോ ഈ നാടു കാണാന്‍...
ങേ... എന്താ..? വന്നാലെന്തെല്ലാം കാണാമെന്നോ..?പൂക്കളെ ചുംബിക്കുന്ന പൂമ്പാറ്റകളെക്കാണാം...


മഞ്ഞണിഞ്ഞ മഞ്ഞപ്പൂക്കളെ കാണാം...


പേരരിയാത്ത ഒരു നൂറു പൂക്കളെക്കാണാം...
ഈ പൂവിന്റെ പേര് “ഷിബു” - ഞാനിട്ട പേരാണ്. എങ്ങനെയുണ്ട്?



ദാ.. അങ്ങു ദൂരെ ഒരു വെള്ളച്ചാട്ടം കാണാം... അടുത്തു കാണണമെങ്കില്‍ വാ... കുറച്ചു യാത്ര ചെയ്യണം... ഇലപ്പള്ളി വരെ.
ദാ.. ഇതാണ് നമ്മള്‍ മുകളില്‍ വച്ചു കണ്ട സാക്ഷാല്‍ ഇലപ്പള്ളി വെള്ളച്ചാട്ടം.
ദേ... കാഴ്ച്ചകള്‍ കണ്ടു ചുറ്റിത്തിരിയുന്നതൊക്കെക്കൊള്ളാം... അതിരുകള്‍ ലംഘിക്കരുത്.
കാഴ്ചകള്‍ കണ്ടു നടന്നു തളര്‍ന്നോ..?
ഇതു നമ്മുടെ സ്വന്തം പാര്‍പ്പിടം (കുറച്ചു കാലത്തേക്കെങ്കിലും).
ഇവിടെ വിശ്രമിക്കാം...

ആട്ടെ, എപ്പോഴാ ഇതുവഴി ഒന്നു വരിക..?

Tuesday, May 13, 2008

ഈ പൂവിന്റെ പേരറിയുമോ...?

നാട്ടിലൊരു ജോലി കിട്ടി. അങ്ങനെ അന്യനാട്ടിലെ പണി വേണ്ടെന്നു വച്ചു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഇടവേളയില്‍ മൂന്നാലു ദിവസം വീട്ടിലിരിക്കുകയാ...
വെറുതേയിരുന്നു ബോറടിച്ചപ്പോള്‍ പറമ്പിലേക്കൊന്നിറങ്ങി. കറങ്ങി നടക്കുമ്പോള്‍ അവിടെയതാ ഒരു ചുവപ്പുനിറം. അല്ലെങ്കിലും പണ്ടേ നിറങ്ങള്‍ , ഐ മീന്‍ കളേഴ്‌സ് എന്റെയൊരു വീക്ക്നെസ്സാണ്. നല്ല വീക്കു കിട്ടാത്തതിന്റെ കുറവാണെന്നല്ലേ ഇപ്പൊ മനസ്സില്‍ വിചാരിച്ചത്! ഹ്‌മ്...


അടുത്തു ചെന്നപ്പോളതാ ഒരു കാട്ടു ചെടി പൂത്തു നില്‍ക്കുന്നു. ഒരൊറ്റ പൂവ്.
പേരറിയാത്ത പൂവ്!



സൂക്ഷിച്ചു നോക്കിയപ്പോള്‍ പൂവല്ല; ഒരു പൂങ്കുല!

നൂറുകണക്കിനു കുഞ്ഞു കുഞ്ഞു പൂക്കള്‍!

ഓരോ പൂക്കളും എത്ര മനോഹരം! കാട്ടു ചെടിയില്‍ പോലും ഈശ്വരന്റെ ഒരു കരവിരുത്!


ഈശ്വരാ... നീയെത്ര വലിയവന്‍!
...................................................................................................................................
ഈ പൂവിന്റെ പേരെന്തെന്നറിയുമോ ബൂലോകരേ..? ഒന്നു പറഞ്ഞു തരാമോ...?
പടങ്ങളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാംട്ടോ...