വെറുതേയിരുന്നു ബോറടിച്ചപ്പോള്‍ പറമ്പിലേക്കൊന്നിറങ്ങി. കറങ്ങി നടക്കുമ്പോള്‍ അവിടെയതാ ഒരു ചുവപ്പുനിറം. അല്ലെങ്കിലും പണ്ടേ നിറങ്ങള്‍ , ഐ മീന്‍ കളേഴ്‌സ് എന്റെയൊരു വീക്ക്നെസ്സാണ്. നല്ല വീക്കു കിട്ടാത്തതിന്റെ കുറവാണെന്നല്ലേ ഇപ്പൊ മനസ്സില്‍ വിചാരിച്ചത്! ഹ്‌മ്...
അടുത്തു ചെന്നപ്പോളതാ ഒരു കാട്ടു ചെടി പൂത്തു നില്‍ക്കുന്നു. ഒരൊറ്റ പൂവ്.
പേരറിയാത്ത പൂവ്!

സൂക്ഷിച്ചു നോക്കിയപ്പോള്‍ പൂവല്ല; ഒരു പൂങ്കുല!
നൂറുകണക്കിനു കുഞ്ഞു കുഞ്ഞു പൂക്കള്‍!

ഈശ്വരാ... നീയെത്ര വലിയവന്‍!
...................................................................................................................................
ഈ പൂവിന്റെ പേരെന്തെന്നറിയുമോ ബൂലോകരേ..? ഒന്നു പറഞ്ഞു തരാമോ...?
പടങ്ങളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാംട്ടോ...
22 comments:
അല്ലെങ്കിലും പണ്ടേ നിറങ്ങള്‍ , ഐ മീന്‍ കളേഴ്‌സ് എന്റെയൊരു വീക്ക്നെസ്സാണ്. നല്ല വീക്കു കിട്ടാത്തതിന്റെ കുറവാണെന്നല്ലേ ഇപ്പൊ മനസ്സില്‍ വിചാരിച്ചത്! ഹ്‌മ്...
..............................
ഈ പൂവിന്റെ പേരെന്തെന്നറിയുമോ ബൂലോകരേ..? ഒന്നു പറഞ്ഞു തരാമോ...?
.................................
ഒന്നു വരൂന്നേ... കാണൂ....
കമന്റിയിട്ടു പോണേ.....
പേരറിയാത്തൊരു പൂവിനെ എന്തു പേരു ഞാനിട്ടു വിളിക്കാം നാട്ടുക്കാരാ(പാല-ഈരാറ്റു പേട്ട-അരുവിത്തറ )
ആറുമാസപ്പൂവെന്ന് ഞങ്ങള്‍ തൃശൂര്‍കാര്‍ വിളിക്കും പക്ഷെ ഇതിന്‍ വേറൊരു പേരു കൂടിയുണ്ട് അതു മറന്നു, സോറി
ഓഹ് ഇതു നമ്മുടെ Podiyadi Senu Bottanias ആണെന്നാണെന്റെ ഊഹം. എത്ര നാള്‍ മുന്‍പ് പഠിച്ച കാര്യങ്ങളാ. ഏന്റെ ഓര്‍മ്മ ഇപ്പോഴും ഗംഭീരം തന്നെയല്ലെ, പുള്ളേ!!!
ഞങ്ങള്‍ കൊല്ലത്തുകാര്‍ ഇതിനെ ആറുമാസച്ചെടി എന്നു വിളിക്കും . ഒരു പേരിലെന്തിരിക്കുന്നു അനിയാ...
മുരിക്കിന്‍ പൂ!
കൃഷ്ണകിരീടം/ഹനുമാന്‍കിരീടം - കണ്ണൂര്‍.
കൃഷ്ണമുടി - കോഴിക്കോട്.
പഗോഡ എന്നും പേരുണ്ട്.
നമുക്ക് ഇവനൊരു പുതിയ പേരു ഇട്ടാലോ ???
ചുവന്ന കളറും വാലും ഉള്ളത് കൊണ്ടു "കമ്മ്യൂണിസ്റ്റ് വാലന്‍" എന്ന് ആയാലോ
അനൂപേ നന്ദി!. ആറുമാസപ്പൂവെന്നു പറഞ്ഞ ഫസല്‍ജീ, അനോണി മാഷേ, സുന്ദരമായ പേരുകള്‍ പറഞ്ഞ സൂ...നന്ദി!
ശാസ്ത്രനാമം പറഞ്ഞു തന്ന ബൂലോക ശാസ്ത്ര വിശാരദനായ (കാലൊടിഞ്ഞതെങ്ങനെയെന്നു സംശയമുണ്ട്) സെനുജിക്ക് പ്രത്യേക നന്ദി!
മലപ്പുറത്തുള്ള അരീക്കോട് എന്ന സ്ഥലത്താണ് എന്റെ അച്ഛന്റെ വീട് . അവിടെ തൊടി മുശ്ഴുവനും ഈ പൂവാ. ഓണത്തിനൊക്കെ പൂക്കളത്തിലെന്നൂം ഇവനാ കൂടുതല്‍
കൃഷ്ണകിരീടം എന്നു അവിടെ പറയും
In my place place )(Perumbavoor, EKM dist), it is called "Aana peru" (randamathe vaakil deerkham illa ketto. sorry malayalathil type cheythu thudangiyitilla.
sorry for the typos in the previous post..
ithe poovinte "white version" num undu.."Perayellam" or "Peringalam" enno matto aanu actual name (in that region). But, photo yil kaanunna red poovulla chedi grows much bigger than the "white" one. athu polle thanne chuvanna poovannu size illum valluthu. Athayarikkam, "Aana peru" ennu ithine vilikkan kaaranam..
hmm..inni thani malayalathil type cheythu thudangaam..
കൃഷ്ണകിരീടം അല്ലെങ്കില്‍ ഹനുമാന്‍ കിരീടം എന്ന് കണ്ണൂരില്‍..
സുഹൃത്തുക്കളേ...
ഇന്നത്തെ മനോരമ സപ്ലിമെന്റില്‍ കാട്ടുപൂക്കളുടെ ചിത്രങ്ങള്‍ക്കിടയില്‍ ഇവനെ ഞാന്‍ കണ്ടു.
ആറുമാസം/കൃഷ്ണകിരീടം എന്നൊക്കെയാണ് നാടന്‍ പേരുകള്‍. ആംഗലേയത്തില്‍ Pagoda Plant. ശാസ്ത്രനാമം ഇത്തിരി കടുപ്പമാണ് - Cleorodendrum Paniculatum.
എന്തായാലും ഇവന്‍ പുലിയാണ് കേട്ടാ...!
പ്രിയാ.. പ്രദീപേ..ശ്രീലാലേ... പേരറിയാത്ത സുഹൃത്തേ നന്ദി!
പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞപോലെ ഞങ്ങളുടെ തറവാട്ടില്‍ നിറയെ ഈ പൂവുണ്ടായിരുന്നു.....പേര് കൃഷണകിരീടം.....ഇന്ന് പൊടിപോലുമില്ല കണ്ടുപിടിക്കാന്‍...ഈ പൂവിന്റെ പേര്‍ പറയാമോ?
http://abilua.blogspot.com/2008/04/2.html
എന്റെ ചെറുപ്പകാലത്തു പറമ്പു മുഴുവന്‍ ഈ പൂവും പെരുവിന്റെ പൂവും അപ്പ്പ്പൂവും ഒക്കെ ഉണ്ടായിരുന്നു..ഓണം ഇടാന്‍ ഈ പൂവു ധാരാളം കിട്ടുമായിരുന്നു..ഇപ്പോള്‍ ഈ സാധനം കണി കാണാന്‍ കൂടെ കിട്ടാതായി...
സുഹൃത്തുക്കളേ...
ഇതു കൂടി ഒന്നു കാണാമോ...
ഈ മത്സരത്തില്‍ പങ്കെടുക്കാമോ...
http://adikkurippu.blogspot.com/
അരീക്കോടന്‍ മാഷേ.. കാന്താരിക്കുട്ടീ നന്ദി.
ഇതിനു ഞങ്ങൾ കാവടിപ്പൂ എന്നാണ് പറയുന്നത്. കുട്ടിക്കാലത്ത് ഓണപ്പൂക്കളത്തിലെ മുഖ്യൻ ഇവനായിരുന്നു.
http://ayurvedicmedicinalplants.com/plants/4536.html
Please click on following Link, to see more about this plant.
Njngalude nattil ithu "Prerukilam' thin pooo ennu parayin
krishna kireedam
Post a Comment