മലയും പുഴയും അതിരിടുന്ന മൂലമറ്റം എന്ന മലയോര ഗ്രാമം. കേരളത്തില്‍ വൈദ്യുതി ഉല്‍പ്പാദനവും പ്രസരണവും വിതരണവുമൊക്കെ നടത്തുന്ന “പേരറിയാത്ത” സ്ഥാപനത്തില്‍ സബ് എഞ്ചിനീയര്‍ എന്ന വേഷമാണ് ആടിക്കൊണ്ടിരിക്കുന്നത്.
വരുന്നോ ഈ നാടു കാണാന്‍...
ങേ... എന്താ..? വന്നാലെന്തെല്ലാം കാണാമെന്നോ..?



പേരരിയാത്ത ഒരു നൂറു പൂക്കളെക്കാണാം...
ഈ പൂവിന്റെ പേര് “ഷിബു” - ഞാനിട്ട പേരാണ്. എങ്ങനെയുണ്ട്?




ഇതു നമ്മുടെ സ്വന്തം പാര്‍പ്പിടം (കുറച്ചു കാലത്തേക്കെങ്കിലും).
ഇവിടെ വിശ്രമിക്കാം...
ആട്ടെ, എപ്പോഴാ ഇതുവഴി ഒന്നു വരിക..?
24 comments:
ജീവിത യാത്രയുടെ വര്‍ത്തമാന പര്‍വ്വം ഈ മലയോര ഗ്രാമത്തിലാണ്.
മലയും പുഴയും അതിരിടുന്ന മൂലമറ്റം എന്ന മലയോര ഗ്രാമം. കേരളത്തില്‍ വൈദ്യുതി ഉല്‍പ്പാദനവും പ്രസരണവും വിതരണവുമൊക്കെ നടത്തുന്ന “പേരറിയാത്ത” സ്ഥാപനത്തില്‍ സബ് എഞ്ചിനീയര്‍ എന്ന വേഷമാണ് ആടിക്കൊണ്ടിരിക്കുന്നത്.
വരുന്നോ ഈ നാടു കാണാന്‍...
...............................
എന്റെ പടങ്ങള്‍ കാണാന്‍ എല്ലാ ബൂലോകരെയും ക്ഷണിക്കുന്നു.
ഒന്നു കമന്റാനും മറക്കല്ലേ...
ഒന്നാമത്തെ ചിത്രം അതി മനോഹരം മറ്റുള്ളവയും നന്നയിട്ടുണ്ടൂ ,പൂവിനിട്ട പേരു അടിപൊളി
മൂലമറ്റത്തേയ്ക്ക് വന്നാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ നിവൃത്തിയില്ല. തല്കാലം വിപിന്റെ ഫോട്ടോയിലൂടെ കാണാം.
എത്ര മനോഹരം.....
ഇപ്പൊ വരാന്‍ ഞാന്‍ റെഡി...
മൂലമറ്റത്തേക്ക് കുടുംബ സമേതം വന്നാല്‍ പവര്‍ ഹൌസ് കാണിക്കാന്‍ കൊണ്ടു പോകാമോ..മൂല മറ്റം ഒക്കെ ഞാന്‍ പോയിട്ടുണ്ട്.പക്ഷേ കാഴ്ച്ചകള്‍ കണ്ടു നടക്കാന്‍ പറ്റീട്ടില്ല...എന്തായാലും ഈ ഫോട്ടോകള്‍ ആ കുറവ് തീര്‍ത്തു
ഇതു വായിച്ചപ്പോള്‍ അവിടേയ്ക്ക് വരണമെന്നുണ്ട്...ഞാന്‍ തീര്‍ച്ചയായും ഒരു നാള്‍ അവിടേയ്ക്ക് വരാം...
മാഷെ;
ഒരു പൈന്റ് വാങ്ങിച്ചു വച്ചൊ, അടുത്ത ദിവസം അതിലേ വരാം.....
Nostalgic Mashe Nostalgic!
Just Coming...
പ്രിയപ്പെട്ട വിപിൻ,
എല്ലാ പടങ്ങളും കണ്ടു. മയിലിന്റെ മുട്ട ആദ്യമായി കാണുകയാണു. ചിത്ര വിരുന്നൊരുക്കിയതിനു നന്ദി. എഴുപതുകളിൽ മൂലമറ്റത്ത് വന്നിട്ടുണ്ടു. ഇനി വരാനൊക്കുമൊ എന്നറിയില്ല.
വളരെ നല്ല പടങ്ങള്‍:)
ചിത്രങ്ങള്‍ മനോഹരം....എന്തിനേറെ പറയുന്നു,അവിടത്തെ പ്രകൃതി തന്നെ മനോഹരിയല്ലേ...
ആശംസകള്‍ വിപിന്‍....
ഒക്ടോബര്‍ 2-ന് വരുമല്ലോ?
വെള്ളായണി
തെളിഞ്ഞ ചിത്രങ്ങള്‍. കമ്പിയുടെ തുമ്പിലെ മഴത്തുള്ളി എന്തുകൊണ്ടോ പ്രത്യേകം ഇഷ്ടമായി..
ഞാനും വരുന്നു....
ആഹാ... കൊള്ളാല്ലോ...
ഈ മൂലമറ്റത്തു താമസിച്ചിട്ടും നമ്മുടെ സ്ഥലത്തിനൊക്കെ ഇത്ര ഭംഗിയുണ്ടെന്നു മനസിലാക്കാന്‍ മാഷുടെ ചിത്രങ്ങള്‍ തന്നെ വേണ്ടിവന്നു.
ഫോട്ടോഗ്രഫിയില്‍ നല്ല ഭാവിയുണ്ട്ട്ടോ... കീപ്പിറ്റപ്..
മൂലമറ്റത്തിന്റെ സൗന്ദര്യം കണ്ടപ്പോൾ,ശരിയ്ക്കും അവിടെയൊന്ന് വരാൻ കൊതിയാകുന്നു.
തണുപ്പുള്ള പ്രദേശമാണോ?
ആ മഞ്ഞപ്പൂവും വെള്ളപ്പൂവും ഞാൻ പറിച്ചെടുക്കുന്നുണ്ടേ..
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എല്ലാമാസവും വന്നിരുന്ന സ്ഥലമാണ് മൂലമറ്റം. കനേഡിയന്‍ എഞ്ചിനിയര്‍മാര്‍ക്ക് താമസിക്കനുണ്ടാക്കിയ ‘സര്‍ക്കീട്ട് ഹൌസില്‍’ താമസം. എന്തു രസമായിരുന്നു ഡാം പണിയുന്നതിനു മുമ്പും പിന്‍പും കാണാന്‍. പക്ഷേ അന്നു വിപിന്‍ ജനിച്ചോ എന്തോ.
ഒരു പടത്തിനു ‘ഷിബു’ എന്നു പേരിട്ടത് ഗുരുദക്ഷിണയായിട്ടണോ? എങ്കില്‍ തീര്‍ച്ചയായും അന്വര്‍ത്ഥമായി.
എല്ലാം ഗംഭീരമായി. ആങ്ങനെ നമുക്ക് മറ്റൊരു ഷിബുവിന്റെ കൂടെ കിട്ടി. തുടരൂ.
സ്ഥാപനത്തിനു പേരെല്ലാം ഉടന്‍ കിട്ടും. മന്ത്രിയുടെ ഉറപ്പല്ലേ.
പ്രിയമുള്ളവരേ...
മൂലമറ്റം ചിത്രങ്ങള്‍ക്ക് നല്‍കിയ നല്ല സ്വീകരണത്തിന് നന്ദി പറയാന്‍ വാക്കുകളില്ല...
.............................
മനസ്സറിയാതെ.., ചന്ദ്രേട്ടാ.., മനൂ.., കാന്താരിക്കുട്ടീ.., ശിവാ..,ഹരീഷ്.., പ്രിയാ.., നന്ദീ.., ഹരിത്.., വിജയന്‍ ചേട്ടാ.., വെള്ളെഴുത്ത് ചേട്ടാ.., സുപ്രിയാ.., തകര്‍പ്പന്‍.., ഭൂമിപുത്രി.., അങ്കിള്‍... എല്ലാ സഹൃദയര്‍ക്കും പകരം നല്‍കാന്‍ സ്നേഹം മാത്രം.
Dear Vipi,
Beautiful pictures.
Yini moolamattathu vannillelum kuzhappam illa. karanam yippo kure samayam avidethanne chuttinadakkuvayirunnallo....vipiyude pictureloode ....
All the best vipi
GOD BLESS YOU
ചിത്രങ്ങള്‍ എല്ലാം കിടിലന്‍!
പിന്നെ,ആ പൂവിനു "ഷിബു" എന്ന് പേരു ഇടെണ്ടായിരുന്നു.."ബാബു" മതി...!!
ക്വാര്‍ട്ടേര്‍സ് അല്ലേ, ഇനി വരുമ്പോള്‍ വരാം കേട്ടോ! മൂലമറ്റം കോളേജിലായിരുന്നു എന്റെ പഠനം, ക്വാര്‍ട്ടേര്‍സില്‍ താമസിച്ചിരുന്ന പല കൂട്ടുകാരും ഉണ്ടായിരുന്നു.
നല്ല ചിത്രങ്ങള്‍ വിപിന്‍; അഭിനന്ദനങ്ങള്‍!
വിപിന്‍,
ഞാനും വരാം മൂലമറ്റത്തേയ്ക്ക്.
നല്ല ചിത്രങ്ങള്‍.
വൈകിയെങ്കിലും അഭിനന്ദനങ്ങള്‍.
മനോഹരമായ ചിത്രങ്ങൾ. “ഷിബു”വിനെ കൂടുതലിഷ്ടപ്പെട്ടു.
പൂക്കളെല്ലാം ഇഷ്ടപ്പെട്ടു.
Post a Comment