വരനെ ആവശ്യമുണ്ട്...!
ഒരു ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ എന്നെയും കാത്ത് വീട്ടിനു മുന്നിലെ അയയില്‍ ഒരു തുമ്പിപ്പെണ്ണ് !. എന്നെക്കണ്ടതും പെണ്ണു പറയുവാ....“ എത്ര നേരമായി ഞാന്‍ തന്നെയും കാത്തിരിക്കുന്നു.. ഒരു ഫോട്ടോ എടുത്തു തരാമോ” . മാട്രിമോണിയല്‍ സൈറ്റില്‍ കൊടുക്കാനാണത്രേ.
അവളു പോസ് ചെയ്തു... ഞാന്‍ ക്ലിക്കി. എങ്ങനെയുണ്ട് നമ്മുടെ തുമ്പിപ്പെണ്ണ്?! പറ്റിയ ഏതെങ്കിലും ആലോചന വന്നാല്‍ അറിയിക്കണേ...
13 comments:
ഒരു ബ്യാച്ചിയായ എന്നെ വിളിച്ച് വരുത്തി ഇങ്ങനെ അപമാനിക്കരുത് വിപിന്‍.
സര്‍വ ലോക ബ്യാച്ചികളെ ഇതിലെ ഇതിലെ.
വിപിന്‍, സുപ്പര്‍, പടമല്ല, ലവള്‍.
കെട്ടിച്ച് വിട്ടിലേല്‍, വേലി ചാടുന്ന പ്രായാ...
വേഗം കെട്ടിച്ച് വിട്..
:)
ദില്‍ബൂനെപ്പോലുള്ള കിളിന്ത് പിള്ളേരെപ്പിടിക്കാനാണോ വിപിനേ ഈ വശപ്പിശക് തലേക്കെട്ട്?
നല്ല ചിത്രങ്ങള്‍:)
:-)
നല്ല പടം
സസ്നേഹം
ദൃശ്യന്‍
:-)
നല്ല പടം
സസ്നേഹം
ദൃശ്യന്‍
കൊള്ളാം...!
തുമ്പിപ്പെണ്ണിനെ കാണാന്‍ വന്ന എല്ലാ ബ്യാച്ചികള്‍ക്കും നന്ദി.
ബ്യാച്ചികളല്ലാത്തവര്‍ക്കും...
അടിപൊളി പടം!!!
:)
വരനെ ആവശ്യമുണ്ട് എന്നു കേട്ടപ്പോ ആദ്യമെത്തിയത് കൊണ്ടോട്ടിക്കാരന്‍ ബീരാങ്കുട്ടിയോ!! നീ പെണ്ണുകെട്ടീലെയിതുവരെ? അതോ പെണ്ണുകിട്ടാഞ്ഞിട്ടോ, തരാഞ്ഞിട്ടോ?
ഓഫിനു മ്യാപ്പ്..
ഏറനാടന്‍ വന്നുല്ലെ,
ഇപ്പയും ബ്യാച്ചിയണേ,
ഒരുപാട് പെണിങ്ങളെ ഞാന്‍ കണ്ടു, എല്ലാരേം എനിക്ക് ഇഷ്ടായി, എല്ലാര്‍ക്കും എന്നെം ഇഷ്ടായി. പക്ഷെ കൂടെവരണ കൂട്ടുകാര്‍ക്ക് ആരേം പിടിച്ചില്ലാന്ന്, എന്താ ചെയ്‌യ, ബ്യാച്ചികളുടെ ഒരോരോ കാര്യങ്ങളേ
ഫോട്ടോ എടുത്തു സുഹൃത്തുക്കളെ കാണിക്കാമെന്നും പറ്റിയ ഒരാളെ ഉടനെ കണ്ടുപിടിച്ചു കൊടുക്കാമെന്നും പറഞ്ഞ് എവിടെയോ കണ്ട ഒരു തുമ്പിപ്പെണ്ണിനെ പറ്റിച്ചു, വരനെ തേടുന്ന ഒരു പെണ്ണിന്റെ ഫോട്ടോ കൈവശമുണ്ടെന്നു പറഞ്ഞ് ബ്യാച്ചികളായ സ്നേഹിതന്മാരെ പറ്റിച്ചു, ആരാണാവോ അടുത്ത ഇര?
കണ്ടു ഇഷ്ടപ്പെട്ടു.
Post a Comment