Wednesday, May 30, 2007

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...?

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ....... എന്ന പാട്ടു കേട്ടപ്പോഴേ വിചാരിച്ചതാണ് എന്നെങ്കിലും ഒരു ശംഖു പുഷ്പത്തെ ക്ലിക്കണമെന്ന്. പാവം, എന്റെ ഓഫീസിനടുത്തെ കുറ്റിക്കാട്ടിനുള്ളില്‍ വിഷമിച്ചു നില്‍ക്കുകയായിരുന്നു. ക്യാമറയുമായി എന്നെക്കണ്ടതും ഒരു പുഞ്ചിരി...
എനിക്കിനിയും മനസ്സിലാവാത്ത കാര്യം ‌- എങ്ങനെയാ ഈ ശംഖുപുഷ്പം കണ്ണെഴുതുന്നത്? ആരെങ്കിലും ഒന്നു പറഞ്ഞു തരണേ...

--------------------------------------------------------------------

4 comments:

സാജന്‍| SAJAN said...

പടം നല്ലതു തന്നേ,
പിന്നെ സമയമില്ലെങ്കിലും ശംഖുപുഷ്പം കണ്ണെഴുതുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം..
പ്രഭാതത്തില്‍, തോഴിമാരോടോത്ത് ഒരു നീന്തിക്കുളിയുണ്ട് ഇവള്‍ക്ക്,അതിനു ശേഷം മുടിയില്‍ ഈറനോട് ഒരു തുളസിക്കതിരൊക്കെ ചൂടി, ഒരു ആറന്മുള കണ്ണാടി എടുക്കും.. വീട്ടില്‍ തന്നെ തയാറാക്കിയ നിലവിളക്കിന്റെ കരി വെളിച്ചെണ്ണയില്‍ ചാലിച്ച്...പതിയെ കണ്ണാടി നോക്കി ഒരെഴുത്തുണ്ട്..
അതൊന്നു കാണേണ്ടതു തന്നെയാണ്..
അപ്പോള്‍ ജീവനുള്ള മീന്‍ പിടക്കുന്നത് പോലെ പിടക്കുന്ന അവളുടെ മിഴിയിണകള്‍ .,അതല്ലേ ലങ്ങേര്‍ സിലിമ പാട്ടാക്കിയത് :):):)

ഉണ്ണിക്കുട്ടന്‍ said...

ഒരു റെയ്നോള്‍ഡ്സിന്റെ പേന എടുത്തെരുഴത്തല്ലേ..എന്നാ എഴുത്താന്നോ...

ഇതു ശംഖു പുഷ്പമാണോ..? ചെമ്പരത്തിപ്പൂവല്ലേ..?
[എന്നെ തല്ലണ്ട..ഒന്നു പേടിപ്പിച്ചാ മതി ഞാന്‍ നന്നായിക്കോളും ..]

ശാലിനി said...

ഫോട്ടോ നന്നായിട്ടുണ്ട്. സാജന്റെ കമന്റ് ഉഗ്രന്‍.

ആപ്പിള്‍കുട്ടന്‍ said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌.