Saturday, March 8, 2008

തമിഴകക്കാഴ്ച...!!!

ഇപ്പോള്‍ തമിഴകത്താണു ജോലി. പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ തിരുനെല്‍വേലിയില്‍ നിന്ന് കേരളത്തിലെ ഇടമണിലേക്ക്‌ നിര്‍മ്മിക്കുന്ന 400 & 220 കെ.വി.മള്‍ട്ടി സര്‍ക്യൂട്ട്‌ ലൈനിന്റെ ഇന്‍സ്പെക്ഷനിറങ്ങിയതാണ്‌.
കൊടും വെയിലില്‍ അല്‍പ്പനേരം ഇളവേല്‍ക്കാനായി വഴിയരികിലെ തോപ്പിലേക്കിറങ്ങി,ഞാനും സുഹൃത്ത്‌ മധുകുമാറും. ഒരുവശത്തു നാരകത്തോട്ടം, മറുവശത്ത്‌ കശുമാവിന്‍ തോട്ടം. വാചകമടിച്ചിരിക്കുമ്പോള്‍ തൊട്ടടുത്തെവിടെയോ ഇലയനക്കം! ചുറ്റും നോക്കി. ഇടതൂര്‍ന്ന നാരകത്തോട്ടത്തിനിടയില്‍ എന്തോ നിറപ്പകര്‍ച്ച! ശബ്ദമുണ്ടാക്കാതെ അതിനടുത്തേക്കു നടന്നു. നോക്കുമ്പോഴുണ്ട്‌, അങ്ങു ദൂരെ ഒരു മയില്‍..!

ഞങ്ങളുടെ സാമീപ്യം അവന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പതുക്കെ മുങ്ങാനാണു തീരുമാനമെന്നു തോന്നുന്നു.
ഞാനാരാ മോന്‍! അങ്ങനങ്ങു വിടാന്‍ പറ്റുമോ? പിന്നാലെ വച്ചുപിടിച്ചു.ഓ! ഒരാള്‍ കൂടിയുണ്ട്‌!!
അവരോടാന്‍ തുടങ്ങി.... പിന്നാലെ ക്യാമറയും തൂക്കി ഞാനും...
കശുമാവിന്‍ തോട്ടത്തിനകത്തേക്ക്‌ ഒളിക്കാന്‍ നോക്കുവാ...!? വിടില്ല ഞാന്‍.


തോറ്റു!മയില്‍ കുമാരന്മാര്‍ മുങ്ങി.
ദേ..നോക്കിയേ എന്താ ആ പനയുടെ ചോട്ടില്‍...?!

മയിലിന്റെ മുട്ട! നാലെണ്ണം...
ഭാഗ്യമുണ്ടെങ്കില്‍ മയില്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാം...

12 comments:

Anonymous said...

Kollaam..valiya padam idamayirunnu..

വിപിന്‍ said...

വാചകമടിച്ചിരിക്കുമ്പോള്‍ തൊട്ടടുത്തെവിടെയോ ഇലയനക്കം!
ചുറ്റും നോക്കി. ഇടതൂര്‍ന്ന നാരകത്തോട്ടത്തിനിടയില്‍ എന്തോ നിറപ്പകര്‍ച്ച!
.................................
കുറേ നാളുകള്‍ക്കു ശേഷം വീണ്ടുമൊരു പോസ്റ്റ്.
കാണൂ...കമന്റൂ...

Unknown said...

നന്നായിട്ടുണ്ട് ഫോട്ടോകള്‍ ...

ഹരിത് said...

വിടില്ല ഞാന്‍ ഫോട്ടോ ആണു ബെസ്റ്റ്..

Senu Eapen Thomas, Poovathoor said...

ശെ!! ശെ!! ഞാന്‍ ഇതു ഒട്ടും പ്രതീക്ഷിച്ചില്ല. ഒരാള്‍ക്ക്‌ എങ്ങനെ ഇങ്ങനെ ഇത്ര വൃത്തിക്കെട്ടവനാകാന്‍ പറ്റും.

വന്ന് വന്ന് മയിലിനും വഴി ഇറങ്ങി നടക്കാന്‍ വയ്യാണ്ടായി. കഷ്ടം...കഷ്ടം...

വാചകമടിച്ചിരിക്കുമ്പോള്‍ തൊട്ടടുത്തെവിടെയോ ഇലയനക്കം! ചുറ്റും നോക്കി. ഇടതൂര്‍ന്ന നാരകത്തോട്ടത്തിനിടയില്‍ എന്തോ നിറപ്പകര്‍ച്ച!

പവര്‍ ഗ്രിഡില്‍ കയറിയപ്പോഴത്തെ പവറേ!!!

നല്ല ഫോട്ടോസ്‌...

സെനു,
പഴമ്പുരാണംസ്‌.

Anonymous said...

kollam machoo
Nannayittundu..
Nammalellaperum divasavum ithupole oronnu kanunnundu..but no body never spend time for this type of invention..U did because u have that spirit and some kalabodham..
KEPP IT UP macha..GOD BLESS U

Prasanth
Karakulam

വിപിന്‍ said...

ബൂലോക ഫോട്ടോഗ്രാഫറ്മാരേ...
ഈ പടങ്ങള്‍ ഒന്നു കണ്ടിട്ടു പോകൂ...
അഭിപ്രായം കുറിക്കൂ...

പൈങ്ങോടന്‍ said...

എപ്പോഴും ക്യാമറയും തൂക്കിപിടിച്ചാണല്ലേ നടപ്പ്. പടങ്ങളും വിവരണവും ഇഷ്ടപ്പെട്ടു..മയിലിന്റെ മുട്ട ആദ്യായിട്ടാ കണ്ടത്.
എന്തുപറ്റി, പടങ്ങളൊക്കെ വല്ലപ്പോഴുമാണല്ലോ പോസ്റ്റുന്നേ..

NITHYAN said...

നന്നായിട്ടുണ്ട്‌ വിപിന്‍. പേനയുന്തലല്ലാതെ പവര്‍ഗ്രിഡിലോ മറ്റോ ആയിരുന്നു പണിയെങ്കില്‍ കൊള്ളാമായിരുന്നു. കാടിന്റെ ഒരു ഭംഗ്യേ.

ചാർ‌വാകൻ‌ said...

ദ്രോഹി..ആ മൊട്ടകള്‍ അടിച്ചുമാറ്റിയല്ലോ..

Anonymous said...

mayil mutta ediuthal jailil pokum suhrutheee

ഗോപന്‍ said...

സഖാവെ,
മയില്‍ മുട്ടകള്‍ വിരിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു !
കുഞ്ഞുങ്ങള്‍ എവിടെ?