വരനെ ആവശ്യമുണ്ട്...!
ഒരു ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ എന്നെയും കാത്ത് വീട്ടിനു മുന്നിലെ അയയില്‍ ഒരു തുമ്പിപ്പെണ്ണ് !. എന്നെക്കണ്ടതും പെണ്ണു പറയുവാ....“ എത്ര നേരമായി ഞാന്‍ തന്നെയും കാത്തിരിക്കുന്നു.. ഒരു ഫോട്ടോ എടുത്തു തരാമോ” . മാട്രിമോണിയല്‍ സൈറ്റില്‍ കൊടുക്കാനാണത്രേ.
അവളു പോസ് ചെയ്തു... ഞാന്‍ ക്ലിക്കി. എങ്ങനെയുണ്ട് നമ്മുടെ തുമ്പിപ്പെണ്ണ്?! പറ്റിയ ഏതെങ്കിലും ആലോചന വന്നാല്‍ അറിയിക്കണേ...


