പോകാനുറച്ചു. മറ്റൊരു സഹപ്രവര്ത്തകന്, സതീഷിനും കുടുംബത്തിനുമൊപ്പം വൈകുന്നേരം എതാണ്ട് 8 മണിയോടെ സ്ഥലത്തെത്തി.
തായമ്പകയുടെ താളം മുറുകുകയാണ്...
അടുത്തെങ്ങുമെത്താനാകാത്ത തിരക്ക്. എങ്കിലും ഞാനാരാ മോന്! , നുഴഞ്ഞു കയറി.
മേളക്കലയുടെ ഇതിഹാസരൂപന് ഇതാ കണ്മുന്നില്...
ആ കയ്യില്‍ നിന്നുതിരുന്ന താളവിസ്മയങ്ങള്‍...
ആ മുഖത്തു വിരിയുന്ന ഭാവതരംഗങ്ങള്‍...
വെളിച്ചക്കുറവിനിടയിലും എന്റെ ക്യാമറ തിരിച്ചറിഞ്ഞ ചില ഭാവാന്തരങ്ങള്‍ ഇതാ...
(വ്യക്തമായും വലുതായും കാണാന്‍ പടത്തിനുമേല്‍ ക്ലിക്കൂ...)
ഭാവം 1ഭാവം

ഭാവം 3

ഭാവം 4

ഭാവം 5

ഭാവം 6

ഭാവം 7

വിനയം കൈവെടിയാതെ ശിരസ്സു നമിച്ച്...

ആസ്വാദകരുടെ സ്നേഹാദരങ്ങള്‍ക്കു മുന്നില്‍...!

നിറഞ്ഞമനസ്സോടെ തിരികെ നടക്കുമ്പോള്‍ ദാ
അപ്പുറത്ത് തിടമ്പെഴുന്നള്ളിപ്പ് തുടങ്ങിക്കഴിഞ്ഞു...

ഒപ്പം പഞ്ചവാദ്യവും...

കടലയും കൊറിച്ച് കറങ്ങിനടക്കാം...

ഉത്സവക്കമ്മിറ്റിയാപ്പീസില് നിന്നുള്ള അറിയിപ്പ്...
ബലൂണ്‍ വാങ്ങാതെ ആരും ഈ ഉത്സവപ്പറമ്പുവിട്ടു പോകരുത്...

അഭിപ്രായം കുറിക്കണേ കൂട്ടരേ...