വെറുതേയിരുന്നു ബോറടിച്ചപ്പോള്‍ പറമ്പിലേക്കൊന്നിറങ്ങി. കറങ്ങി നടക്കുമ്പോള്‍ അവിടെയതാ ഒരു ചുവപ്പുനിറം. അല്ലെങ്കിലും പണ്ടേ നിറങ്ങള്‍ , ഐ മീന്‍ കളേഴ്സ് എന്റെയൊരു വീക്ക്നെസ്സാണ്. നല്ല വീക്കു കിട്ടാത്തതിന്റെ കുറവാണെന്നല്ലേ ഇപ്പൊ മനസ്സില്‍ വിചാരിച്ചത്! ഹ്മ്...
അടുത്തു ചെന്നപ്പോളതാ ഒരു കാട്ടു ചെടി പൂത്തു നില്ക്കുന്നു. ഒരൊറ്റ പൂവ്.
പേരറിയാത്ത പൂവ്!

സൂക്ഷിച്ചു നോക്കിയപ്പോള്‍ പൂവല്ല; ഒരു പൂങ്കുല!
നൂറുകണക്കിനു കുഞ്ഞു കുഞ്ഞു പൂക്കള്‍!

ഈശ്വരാ... നീയെത്ര വലിയവന്‍!
...................................................................................................................................
ഈ പൂവിന്റെ പേരെന്തെന്നറിയുമോ ബൂലോകരേ..? ഒന്നു പറഞ്ഞു തരാമോ...?
പടങ്ങളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാംട്ടോ...